കൊക്കൂണ്‍ 2018 പ്രചരണം ; ഫഹദ് ഫാസിലും നസ്രിയയും നാളെ ( ചൊവ്വ) കൊച്ചി ഇന്‍ഫോപാര്‍ക്കില്‍

hacking news today

കൊച്ചി; കേരള പൊലീസ് , ജി-ടെക്, ഐടി മിഷന്‍ എന്നിവരുടെ പിന്തുണയോടെ സൊസൈറ്റി ഫോര്‍ ദി പൊലീസിംഗ് ഓഫ് സൈബര്‍ സ്‌പേസും (പോളിസിബ്) ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസേര്‍ച്ച് അസോസിയേഷനും (ഇസ്ര) സംയുക്തമായി സംഘടിപ്പിക്കുന്ന കൊക്കൂണ്‍ 2018 ന്റെ പ്രചരണം നാളെ (ചൊവ്വാഴ്ച) ആരംഭിക്കും.

സൈബര്‍ സുരക്ഷ സംബന്ധിച്ച് രാജ്യത്തെ ഏറ്റവും പ്രശസ്തമായ രാജ്യന്തര സമ്മേളനത്തിന്റെ പ്രചാരണ പരിപാടികള്‍ക്ക് കാക്കനാട് ഇന്‍ഫോപാര്‍ക്കിലാണ് തുടക്കമാവുക. പ്രചരണവുമായി ബന്ധപ്പെട്ട് പ്രശസ്ത ചലച്ചിത്രതാരങ്ങളായ ഫഹദ് ഫാസിലും , നസ്രിയയും നാളെ ഇന്‍ഫോപാര്‍ക്കിലെത്തും. ഉച്ചകഴിഞ്ഞ് 2.30 തിന് ഇന്‍ഫോപാര്‍ക്കിലെ അതുല്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഫഹദും നസ്രിയയും മുഖ്യാതിഥികളാകും. വിവര സാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കുന്നവരെ കൊക്കൂണ്‍ പ്രചരണവുമായി ബന്ധപ്പെട്ട് താരദമ്പതികള്‍ അഭിസംബോധന ചെയ്യും. ചടങ്ങില്‍ എറുണാകുളം റേഞ്ച് ഐജി വിജയ് സാഖറേ ഐപിഎസ് സ്വാഗതം ആശംസിക്കും.കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി. ദിനേശ് ഐപിഎസ്, ഇന്‍ഫോപാര്‍ക്ക് സിഇഒ ഋഷികേശന്‍ നായര്‍, ജി ടെക് സെക്രട്ടറി ദിനേശ് തമ്പി (ടിസിഎസ് , വൈസ് പ്രസിഡന്റ് )തുടങ്ങിയവരും പങ്കെടുക്കും.

തുടര്‍ച്ചയായി 11 വര്‍ഷമാണ് സൈബര്‍ സുരക്ഷ സംബന്ധിച്ച് രാജ്യാന്തര സെമിനാര്‍ ഒരുങ്ങുന്നത്. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ഒക്ടോബര്‍ 5,6 തീയതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. സൈബര്‍ സുരക്ഷയെ സംബന്ധിച്ച് രാജ്യന്തര തലത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്ന ഈക്കാലത്ത് ഈ മേഖലയിലെ പുതിയ പ്രവണതകള്‍ തിരിച്ചറിയാല്‍ സെമിനാര്‍ സഹായകരമാകും. സൈബര്‍ കുറ്റകൃത്യങ്ങളും തട്ടിപ്പുകളും, വര്‍ദ്ധിച്ച് വരുമ്പോള്‍ സാങ്കേതിക മേഖലയിലുള്ളവര്‍ക്കും, മറ്റുള്ളവര്‍ക്കും സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുന്നതടക്കമുള്ള വിഷയങ്ങളാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്നത്. സൈബര്‍ മേഖലയിലുള്ളവര്‍ക്ക് പുറമെ വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കുമുള്ള പ്രത്യേകം ക്ലാസുകളും കൊക്കൂണിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.

കൊക്കൂണിന്റെ പതിനൊന്നാം പതിപ്പില്‍ സൈബര്‍ വിദഗ്ധരടക്കം രണ്ടായിരത്തോളം പേരാണ് ഇക്കുറി പങ്കെടുക്കുക

For the latest cyber threats and the latest hacking news please follow us on Facebook and Twitter.

You may be interested in reading:രക്ഷിതാക്കളേ ജാഗ്രതൈ! നിങ്ങളുടെ പൊന്നോമന മക്കൾ ചതിക്കുഴികളുടെ വക്കിലാണ്!

Comments

Please rate this content