റോബോട്ടുകളുടെ കാലം കൊക്കൂണ്‍ 2018 ല്‍

security Governance trends

കൊച്ചി : മനുഷ്യന്‍ ചെന്നെത്തപ്പെടാത്ത മേഖല ഇല്ല. കൈയ്യെത്തി പിടിക്കാത്ത ഉയരവുമില്ല. എന്നാല്‍ വരും നാളുകളില്‍ മനുഷ്യരുടെ ജോലി സാധ്യതകള്‍ റോബോട്ടുകള്‍ പിടിച്ചടക്കുമോ ? കാത്തിരുന്നു കാണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബഹിരാകാശ യാത്രയെകുറിച്ച് ചോദിച്ചാല്‍ നടക്കുമോ എന്നായിരുന്നു ചോദ്യം, ഇപ്പോള്‍ മനുഷ്യര്‍ ബഹിരാകാശയാത്രയുടെ മുന്നൊരുക്കത്തിലാണ്. ഈ കാലയളവിലാണ് റോബോട്ടുകള്‍ മനുഷ്യന്റെ നിത്യജീവിതത്തില്‍ സര്‍വ്വവ്യാപിയാകുന്നത്.

റോബോട്ടുകളെ കൊണ്ട് എന്ത് ചെയ്യിക്കാനാകും, ഏതൊക്കെ തൊഴില്‍ മേഖലകളില്‍ റോബോട്ടുകള്‍ക്ക് മനുഷ്യരെ സഹായിക്കാനാകും എന്നൊക്കെയുള്ള മലയാളികളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായാണ് ഇത്തവണെ കൊച്ചിയില്‍ കൊക്കൂണ്‍ 2018 അരങ്ങേറുന്നത്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള റോബോട്ടുകളുടെ ഉപയോഗം ഇപ്പോള്‍ മിക്കയിടങ്ങളിലും സര്‍വ്വസാധാരണമായി എത്തിക്കഴിഞ്ഞു. ഇതെല്ലാം മലയാളികളെ പരിചയപ്പെടുത്തുകയാണ് കൊക്കൂണിലൂടെ. വീട്ടു ജോലികള്‍, സോഫ്‌റ്റ്വെയര്‍ ഡെവല്പമെന്റ്, എന്നിവയെല്ലാം ഇപ്പോള്‍ റോബോട്ടുകള്‍ ചെയ്യുന്നുണ്ട്. ഭാവിയില്‍ റോബോട്ട് ഡ്രൈവ് ചെയ്യുന്ന കാറുകള്‍, തുടങ്ങിയവ നിരത്തിലിറങ്ങിയാല്‍ എങ്ങനെയിരിക്കും. മനുഷ്യന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ റോബോട്ടുകളുടെ നിര്‍മ്മിത ബുദ്ധിയില്‍ പകര്‍ന്നു നല്‍കിയാല്‍ അവയെ പൂര്‍ണമായും ഉപയോഗിക്കാനാകും. ലോകത്തിലെ പ്രശസ്തരായ റോബോട്ടിക് കമ്പിനികള്‍ അവരുടെ അത്യാധുനിക റോബോട്ടുകളുടെ പ്രവര്‍ത്തനങ്ങള്‍ കൊക്കൂണില്‍ പ്രദര്‍ശിപ്പിക്കും. വരും കാലങ്ങളില്‍ ലോക രാജ്യങ്ങള്‍ കൂടുതല്‍ ആശ്രിയിക്കേണ്ടി വരിക റോബോട്ടിക് ടെക്‌നോളജിയാണ് എന്ന് മനസിലാക്കിയാണ് റോബോട്ടുകള്‍ക്കായി ഇത്തവണ പ്രദര്‍ശന വിഭാഗത്തില്‍ പ്രത്യേക സ്ഥാനം നല്‍കിയതെന്ന് ഐജി മനോജ് എബ്രഹാം ഐപിഎസ് അറിയിച്ചു.

For c0c0n 2018 registration please visit here.

For the latest cyber threats and the latest hacking news please follow us on Facebook, Linkedin and Twitter.

You may be interested in reading:സൈബര്‍ സാക്ഷരത സജീവമാകുമ്പോള്‍ കൊക്കൂണിന് പ്രാധാന്യമേറും; ഐജി വിജയ് സാഖറേ

Comments

Please rate this content