സൈബര്‍ സാക്ഷരത സജീവമാകുമ്പോള്‍ കൊക്കൂണിന് പ്രാധാന്യമേറും; ഐജി വിജയ് സാഖറേ

latest trends in information security

കൊച്ചി; ഇന്‍ഫോപാര്‍ക്കിലെ ടെക്കികളെ ആവേശത്തിലാക്കി താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും. കേരള പൊലീസ് , ജി-ടെക്, ഐടി മിഷന്‍ എന്നിവരുടെ പിന്തുണയോടെ സൊസൈറ്റി ഫോര്‍ ദി പൊലീസിംഗ് ഓഫ് സൈബര്‍ സ്പേസും (പോളിസിബ്) ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസേര്‍ച്ച് അസോസിയേഷനും (ഇസ്ര) സംയുക്തമായി സംഘടിപ്പിക്കുന്ന c0c0n 2018 ന്റെ പ്രചരണത്തിനായിരുന്നു താര ദമ്പതികള്‍ ഇന്‍ഫോ പാര്‍ക്കിലെത്തിയത്.

സൈബര്‍ സുരക്ഷയുടെ പ്രാധാന്യമേറി വരുന്ന കാലത്താണ് സൈബര്‍ സുരക്ഷ സംബന്ധിച്ച് രാജ്യത്തെ ഏറ്റവും പ്രശസ്തമായ രാജ്യാന്തര സമ്മേളനമായ കൊക്കൂണ്‍ 11 ഒരുങ്ങുന്നതെന്ന് ചടങ്ങില്‍ ആമുഖ പ്രസംഗം നടത്തിയ എറുണാകുളം റേഞ്ച് ഐജി വിജയ് സാഖറേ ഐപിഎസ് പറഞ്ഞു. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട്ടിലിരുന്ന് ഭക്ഷണം ഓഡര്‍ ചെയ്യുവാനും,ടിക്കറ്റ് ബുക്ക് ചെയ്യുവാനുമൊക്കെ നമുക്ക് സാധിക്കുമായിരുന്നോ എന്നും ഐജി ചോദിച്ചു. സാങ്കേതിക വിദ്യ വിരല്‍ തുമ്പില്‍ എത്തുന്ന കാലത്ത് സൈബര്‍ സുരക്ഷ സംബന്ധിച്ച് നമ്മല്‍ ഏറെ ശ്രദ്ധിക്കാനുണ്ടെന്നും കൊക്കൂണ്‍ പോലെയുള്ള സെമിനാറുകള്‍ നമ്മുടെ കണ്ണു തുറപ്പിക്കുന്നത് ഇത്തരം സാഹചര്യങ്ങളിലാണെന്നും ഐജി പറഞ്ഞു.

നിറഞ്ഞ ഹര്‍ഷാരവത്തോടെ താര ദമ്പതികളായ ഫഹദ് ഫാസിലും, നസ്രിയയും ചേര്‍ന്ന് കൊക്കൂണിന്റെ ടീസര്‍ വീഡിയോ പ്രകാശനം ചെയ്തു.ഭാര്യയെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഫഹദ് സംസാരിച്ച് തുടങ്ങിയപ്പോഴെ സദസിലെങ്ങും ഹര്‍ഷാരവും മുഴങ്ങി.
സൈബര്‍ സുരക്ഷ സംബന്ധിച്ച് രാജ്യത്തെ ഏറ്റവും പ്രശസ്തമായ രാജ്യന്തര സമ്മേളനത്തിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെയേറെ അഭിമാനമുണ്ടെന്ന് ഇരുവരും പറഞ്ഞു.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി. ദിനേശ് ഐപിഎസ്, ജി ടെക് സെക്രട്ടറി ദിനേശ് തമ്പി (ടിസിഎസ് , വൈസ് പ്രസിഡന്റ് )തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു.

തുടര്‍ച്ചയായി 11 വര്‍ഷമാണ് സൈബര്‍ സുരക്ഷ സംബന്ധിച്ച് രാജ്യാന്തര സെമിനാര്‍ ഒരുങ്ങുന്നത്. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ഒക്ടോബര്‍ 5,6 തീയതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. സൈബര്‍ സുരക്ഷയെ സംബന്ധിച്ച് രാജ്യന്തര തലത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്ന ഈക്കാലത്ത് ഈ മേഖലയിലെ പുതിയ പ്രവണതകള്‍ തിരിച്ചറിയാല്‍ സെമിനാര്‍ സഹായകരമാകും. സൈബര്‍ കുറ്റകൃത്യങ്ങളും തട്ടിപ്പുകളും, വര്‍ദ്ധിച്ച് വരുമ്പോള്‍ സാങ്കേതിക മേഖലയിലുള്ളവര്‍ക്കും, മറ്റുള്ളവര്‍ക്കും സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുന്നതടക്കമുള്ള വിഷയങ്ങളാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്നത്. സൈബര്‍ മേഖലയിലുള്ളവര്‍ക്ക് പുറമെ വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കുമുള്ള പ്രത്യേകം ക്ലാസുകളും കൊക്കൂണിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.

കൊക്കൂണിന്റെ പതിനൊന്നാം പതിപ്പില്‍ സൈബര്‍ വിദഗ്ധരടക്കം രണ്ടായിരത്തോളം പേരാണ് ഇക്കുറി പങ്കെടുക്കുക..

Comments

Please rate this content