ആവേശമായി കൊക്കൂണ്‍ പ്രചരണം – നടന്‍ പ്രഥ്വിരാജ് തുടക്കം കുറിച്ചു

cyber security news headlines

തിരുവനന്തപുരം: സൈബര്‍ സുരക്ഷയെപ്പറ്റി കേരള പൊലീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രാജ്യാന്തര സെമിനാറായ കൊക്കൂണ്‍ 2018 ന്റെ പ്രചരണത്തിന് തലസ്ഥാനത്ത് പ്രൗഡഗംഭീര തുടക്കം.

ടെക്‌നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളിലെ നിറഞ്ഞ സദസിന് മുന്നിൽ നടന്ന കര്‍ട്ടന്‍ റൈസര്‍ പരിപാടിയിൽ ടെക്കികളും ആവേശത്തിലാക്കി നടൻ പ്രഥ്വിരാജ് തുടക്കം കുറിച്ചു. പേഴ്സണൽ സെക്യൂരിറ്റിക്ക് പ്രാധാന്യം നൽകേണ്ട സമയം  തിക്രമിച്ചിരിക്കുന്നതായി പ്രഥ്വിരാജ് പറഞ്ഞു. നമ്മുടെ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെ വില പിടിപ്പുള്ള പല കാര്യങ്ങളും മൊബൈലിൽ സൂക്ഷിക്കപ്പെടുന്നുണ്ട്. അതെല്ലാം ഏത് നിമിഷവും സൈബർ തട്ടിപ്പുകൾക്ക് വഴിവെക്കാം. ആ സാഹചര്യം മനസിലാക്കി സൈബർ സുരക്ഷക്ക് വളരെയേറെ പ്രാധാന്യം നൽകണമെന്നും പ്രഥ്വിരാജ് പറഞ്ഞു. ടെക്കിയാകാൻ വേണ്ടി പഠനം നടത്തിയെങ്കിലും സിനിമയിൽ വന്നതോടെ അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എ.ടിഎം തട്ടിപ്പിനെ കുറിച്ച് വർഷങ്ങൾക്ക് മുൻപ് റോബിൻഹുഡ് എന്ന സിനിമ ചെയ്തപ്പോൾ ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്ന് പല നിർമ്മാതാക്കളും ചോദിച്ചിരുന്നു.എന്നാൽ ഇപ്പോൾ തട്ടിപ്പുകൾ അതിലും ഏറെയായെന്നും പ്രഥ്വിരാജ് പറഞ്ഞു.

സൈബർ രംഗത്ത് ദിവസേന പുതിയ പുതിയ തട്ടിപ്പുകൾ ഉണ്ടായികൊണ്ടിരിക്കുകയാണ്. ഇത്തരം തട്ടിപ്പുകൾ തരണം ചെയ്യുന്നതിന് ലോകോത്തര സൈബർ വിദഗ്ദർ എത്തുന്ന ഇത്തരം കോൺഫറസുകളാണ് സംസ്ഥാനത്തിന്റെ സൈബർ സുരക്ഷയുടെ നട്ടെല്ല്എന്ന്   ചടങ്ങിൽ സ്വാഗതം ആശംസിച്ച തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം ഐപിഎസ് പറഞ്ഞു. ചടങ്ങിൽഡി.ഐ.ജി ഷെഫിൻ അഹമ്മദ്, സിറ്റി പൊലീസ് കമ്മീഷണര്‍, പി. പ്രകാശ് ഐപിഎസ്, ടെക്നോപാർക്ക് സി.ഇ.ഒ ഋഷികേശൻ നായർ,ജി ടെക് ചെയർമാൻ അലക്സാണ്ടർ വർഗീസ് ( യുഎസ്ടി ഗ്ലോബല്‍ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ) എന്നിവര്‍ പങ്കെടുത്തു.

സൈബര്‍ സുരക്ഷയെ പറ്റിയുള്ള ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ രാജ്യന്തര കോണ്‍ഫറന്‍സായ കൊക്കൂണ്‍ ഈ വര്‍ഷം വളരെ പുതുമകളോടെ ഒക്ടോബർ 5, 6 തീയതികളിൽ കൊച്ചിയിലാണ് നടത്തുന്നത്. രാജ്യാന്തര തലത്തിലും സംസ്ഥാനത്തും സൈബര്‍ കുറ്റകൃത്യങ്ങളും തട്ടിപ്പുകളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സൈബര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍ ഉള്‍പ്പെടെ തട്ടിപ്പുക്കളില്‍ നിന്നും എങ്ങനെ രക്ഷനേടാന്‍ കഴിയും എന്നുള്‍പ്പെടെയുള്ള കാര്യങ്ങളാണ് കോണ്‍ഫറണ്‍സില്‍ ചര്‍ച്ച ചെയ്യുന്നത്. കോൺഫറൻസിൽ, സൈബർ മേഖലയിലുള്ളവർക്ക് പുറമെ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും പ്രത്യേക ക്ലാസുകളും ഉണ്ടാകും. ജി ടെക്കുമായി സഹകരിച്ചാണ് കൊക്കൂൺ 2018 നടത്തുന്നത്.

Comments

Please rate this content