സൈബര്‍ സുരക്ഷാ ഭീഷണികളില്‍ നിന്നും നിങ്ങളുടെ കുട്ടികളെ എങ്ങിനെ രക്ഷിക്കാം?

hacking news today 4.67/5 (3)

 

കുട്ടികള്‍ക്ക്

എപ്പോഴും സുരക്ഷാ ബോധം കാത്തു സൂക്ഷിക്കുക… നിങ്ങള്‍ ഒരു ഉന്നം തന്നെയാണെന്ന് വിശ്വസിക്കുക… മുന്‍കരുതലുകള്‍ എടുക്കാന്‍ അവ സഹായിക്കും.

സൈബര്‍ സുരക്ഷാ ആക്രമണങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ കൃത്യതയോടും ലക്ഷ്യബോധത്തോടും കൂടി ആണ്. മുന്‍പ് മൊത്തമായ തരത്തിലുള്ള ഇമെയില്‍ സ്പാമുകളും മെസ്സേജ്കളും ആണെങ്കില്‍ ഇന്ന് നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും മറ്റും ശേഖരിച്ച ശേഷം, വളരെ ലക്ഷ്യബോധത്തോട് കൂടിയുള്ള ആക്രമണങ്ങള്‍ ആണ് ഈയിടക്ക് നടന്നു വരുന്നത്.നമ്മുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാമൂഹ്യ അന്തരീക്ഷവും യാത്രകളുമായി ബന്ധപെട്ട പറ്റിപ്പുകള്‍ ഒരു പാടുണ്ട്.

ബാങ്കുകളുടെയും വലിയ കമ്പനികളുടെയും പേരിലും മറ്റുമുള്ള ഓഫറുകളും, തൊഴിലവസരങ്ങളും, ലോട്ടറികളും, ഓരോരുത്തരുടെയും ദൌര്‍ഭല്യങ്ങളും അനുസരിച്ച് എടുത്ത് പ്രയോഗിക്കുന്ന സൈബര്‍ ക്രിമിനലുകളും ഇന്ന് വിഹരിക്കുന്നുണ്ട്. ഏറ്റവും അടുത്ത് നടന്ന സംഭവങ്ങളും വാര്‍ത്താപ്രാധാന്യമുള്ള സംഭവങ്ങളും കോര്‍ത്തിണക്കി കൊണ്ടുള്ള തട്ടിപ്പുകള്‍ ഇമെയില്‍ ആയും സാമൂഹ്യ മാധ്യമങ്ങളിലെ മെസ്സേജ്കാളായും പോസ്റ്റുകളായും പ്രത്യക്ഷപെടുന്നുണ്ട്.. മതപരമായും മറ്റുമുള്ള വൈകാരിതകള്‍ ഉപയോഗിച്ച് മറ്റൊരു തലത്തിലുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ വളരെ എളുപ്പമുള്ള പ്രവര്‍ത്തന മേഘലകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ആയി മാറുന്നുണ്ട്.

 

എന്തൊക്ക ചെയ്യണം

 1. നമ്മുടെ വിവരങ്ങള്‍ ആവശ്യത്തിനു അറിയുന്നവരുമായി മാത്രം പങ്കു വെക്കുക.
 2. സുഹൃത്തുക്കളെ സ്വീകരിക്കുമ്പോള്‍ അവരെപറ്റി ഏറ്റവും നന്നായി പഠിച്ച ശേഷം ചെയ്യുക.
 3. ഒന്നും സൌജന്യമായി കിട്ടില്ല എന്ന കാര്യം വ്യക്തമായി ഓര്‍ത്തു വെക്കുക.
 4. നമ്മുടെയും നമ്മുടെ കുട്ടികളുടെയും ദൌര്‍ബല്യങ്ങളും വളരെ വ്യക്തമായും മനസ്സിലാക്കുകയും ഓര്‍ത്തു വെക്കുകയും ചെയ്യുക.
 5. ഏതു വെബ്‌ സൈറ്റ് ലിങ്കും ക്ലിക്ക് ചെയ്യുമ്പോള്‍ വളരെ സൂക്ഷ്മതയോടു കൂടി മാത്രം ചെയ്യുക. ഡൌണ്‍ലോഡ് അല്ലെങ്കില്‍ ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ അതിനേക്കാള്‍ സൂക്ഷ്മത വേണം.
 6. ചില അവസരങ്ങളില്‍ ഇങ്ങനെ ഉള്ള പ്രോഗ്രാമുകള്‍ നമ്മുടെ ക്യാമറ പോലും നിയന്ത്രിക്കാന്‍ കഴിവുള്ളവയാനെന്നു അറിയുക.
 7. സാമൂഹ്യ മാധ്യമങ്ങള്‍ കൂടിയുള്ള ലിങ്കുകളും മറ്റും പലവിധത്തിലുള്ള സ്കാമുകളും സ്പാമുകളും പ്രചരിപ്പിക്കാനും കൂടുതല്‍ പരത്താനും ഉപയോഗിക്കുന്നുണ്ട്.

 

പേര്‍സണല്‍ കമ്പ്യൂട്ടര്‍

 1. പാച്ചുകള്‍ അപ്പഴപ്പോള്‍ ഇന്‍സ്ടാള്‍ ചെയ്യുക (Patches).
 2. ഫയര്‍ വാള്‍ ഉണ്ടെങ്കില്‍ അത് വിദഗ്ധമായി സെറ്റ് ചെയ്യുക.
 3. ആന്റി വൈറസ്‌ (ആന്റി മാല്‍ വയര്‍) ഉപയോഗിയ്ക്കുക.
 4. ബാക്ക് അപ്പ്‌ ഇപ്പോഴും ഉണ്ടെന്നു ഉറപ്പു വരുത്തുക.
 5. ഇമേജ് ബാക്ക അപ്പ്‌ (കമ്പ്യൂട്ടര്‍ ന്റെ മുഴുവനായുമുള്ള ബാക്ക് അപ്പ്‌).
 6. റീ സ്റ്റോര്‍ പോയിന്റ്‌ (കമ്പ്യൂട്ടര്‍ കേടു വന്നാല്‍, നന്നായി വര്‍ക്ക്‌ ചെയ്യുന്ന സ്ഥിതിയിലേക്ക് തിരിച്ചു പോരാന്‍ സഹായിക്കും ഇത്).
 7. പാസ് വേര്‍ഡ്‌ നല്ല വ്യത്യാസവും നിങ്ങള്‍ക്ക് ഓര്‍മിക്കാന്‍ എളുപ്പവുമുള്ള കണ്ടു പിടിച്ച് ഉപയോഗിക്കുക. ഒരു പാട്ടിന്റെ വരികളിലെ ആദ്യ അക്ഷരങ്ങള്‍ മാത്രമോ മറ്റോ പോലെ.

ഹോം നെറ്റ്‌വര്‍ക്ക്

 1. വയര്‍ ലെസ്സ്
  1. പാസ്സ്‌വേര്‍ഡ്‌ റൂട്ട്ര്‍
  2. Encryption
  3. സ്ട്രോങ്ങ്‌ പാസ്സ്‌വേര്‍ഡ്‌
 2. ഒരു കമ്പ്യൂട്ടര്‍ കുട്ടികള്‍ക്ക്
 3. എല്ലാ ഉപകരണങ്ങളും സുരക്ഷ ഉറപ്പു വരുത്തുക
 4. കഴിയുന്നതും വേറെ വേറെ അക്കൗണ്ട്‌കള്‍ ഉണ്ടാക്കുക കുട്ടികളുടെ ആവശ്യത്തിനു
 5. administrator അക്കൗണ്ട്‌ സ്ഥിരം ഉപയോഗത്തിന് എടുക്കാതിരിക്കുക
 6. സന്ദര്‍ശിക്കുന്ന വെബ്‌ സൈറ്റ് സുരക്ഷിതമെന്ന് ഉറപ്പു വരുത്തുക (https)
 7. ബ്രൌസര്‍ സെക്യൂരിറ്റി ഉറപ്പു വരുത്തുക.

 

കുട്ടികളുടെ സുരക്ഷ

മൂന്നു തരം അപകടങ്ങള്‍ ആണ് കുട്ടികള്‍ക്ക് നേരിടേണ്ടി വരിക.

 1. അപരിചിതര്‍
 2. കൂട്ടുകാര്‍
 3. സ്വയം തന്നെ 
 • അപരിചിതര്‍

ശാരീരികമായോ മാനസികമായോ കുട്ടികള്‍ക്ക് ബുധിമുട്ടുണ്ടാക്കാന്‍ ഉള്ള ശ്രമം.കുട്ടികളുടെ വിശ്വാസ്യത നേടി എടുത്ത ശേഷം

പിന്നെ ചൂഷണം ചെയ്യാന്‍ സാധ്യത

 • മറ്റുള്ള കുട്ടികള്‍ റാഗ്ഗിംഗ് (ബുല്ല്യിംഗ്- bullying)

കുട്ടികളെ കുറിച്ച് മോശമായും മാനസികമായി തകര്‍ക്കുന്ന തരത്തിലുള്ള കമന്റ്‌ കള്‍ പോസ്റ്റ്‌ ചെയ്യല്‍.

 • കുട്ടികള്‍ സ്വയം -കുട്ടികള്‍ സ്വയം തന്നെ കൂടുതല്‍ സ്വകാര്യവിവരങ്ങള്‍ പൊതു ഇടങ്ങളില്‍ പോസ്റ്റ്‌ ചെയ്യുന്നതിലൂടെ

കുട്ടികളുടെ താല്‍പ്പര്യങ്ങളുംആയി ബന്ധപെട്ട സൈറ്റ്കള്‍ അവരെ മാടിവിളിച്ചെക്കാം.

 

എന്തൊക്കെ ചെയ്യാന്‍ പറ്റും നമ്മുക്ക്

 1. കുട്ടികളുമായി ഇടക്കിടക്ക് സൈബര്‍ സുരക്ഷയെ പറ്റി സംസാരിക്കുക.. സൈബര്‍ന്റെ നല്ല വശങ്ങള്‍ ഉപയോഗിക്കുന്നതോടൊപ്പം, ചീത്ത വശങ്ങളെ കുറിച്ച് തുറന്ന സംസാരത്തിന് ശ്രമിക്കുക.. അപരിചിതരുമായി ഇടപഴകുമ്പോഴും സ്വകാര്യവിവരങ്ങള്‍ പങ്കു വെക്കുന്നതിലുള്ള ശ്രദ്ധിക്കേണ്ട കാര്യങ്ങളും എപ്പോഴും മനസ്സില്‍ ഊട്ടി ഉറപ്പിക്കുക.അവര്‍ക്ക് നിങ്ങളോട് സ്വാതന്ത്ര്യത്തോട്‌ കൂടി അവരുടെ പ്രശ്നങ്ങള്‍ പ്രത്യേകിച്ചും സൈബര്‍ സുരക്ഷാ പ്രശ്നങ്ങള്‍ പങ്കു വെക്കാന്‍ സാദിക്കും എന്ന ധൈര്യം കൊടുക്കുക. ചൂഷണം ചെയ്യപെടാനുള്ള സാഹചര്യങ്ങള്‍ അവര്‍ക്ക് വിശദീകരിച്ചു കൊടുക്കുക. എന്ത് ചെയ്യുന്നതിന് മുന്‍പും അതിന്റെ വരും വരായ്കളെകുറിച്ച് ചിന്തിക്കാനുള്ള ഓര്‍മ്മപെടുത്തല്‍ പ്രധാനമാണ്
 2. കുട്ടികളുടെ ഉപയോഗത്തിന് വേണ്ടി വേറെ തന്നെ ഒരു കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. ഓഫീസ് ആവശ്യത്തിനും മറ്റു ഓണ്‍ലൈന്‍ ബാങ്കിംഗ് നും മറ്റും ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ കൂടുതല്‍ സുരക്ഷിതമായി വെക്കാന്‍ അതുപകരിക്കും.
 3. കുട്ടികള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ വീടിലെ പൊതു സ്ഥലത്ത് വെക്കുന്നത് കൂടുതല്‍ ശ്രദ്ദയോടു കൂടി ഉപയോഗിക്കാന്‍ ഇട നല്കിയേക്കാം. മുതിര്‍ന്ന കുട്ടികള്‍ അതിനെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ തേടിയെക്കാം എങ്കിലും ഒരു പരിധി വരെ ദുരുപയോഗം തടയാന്‍ സാധിച്ചേക്കാം.
 4. administrator അക്കൗണ്ട്‌ കൊടുക്കാതിരിക്കുക.
 5. ഗ്രൌണ്ട് റൂള്‍ നിശ്ചയിക്കണം – എത്ര സമയം ഉപയോഗിക്കാം.
 6. Parental control സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം.
 7. വീക്ഷിക്കുക.

 

ഇമെയില്‍ ഉം സാമൂഹ്യ മാധ്യമങ്ങളും

 1. പാസ്സ്‌വേര്‍ഡ്‌ മാത്രം സെറ്റ് ചെയ്യാതെ, അതിന്റെ കൂടെ മറ്റൊരു മാര്‍ഗ്ഗം കൂടി ലോഗിന്‍ ചെയ്യാനുള്ള സെറ്റിംഗ് ചെയ്യുക (Dual Factor അല്ലെങ്കില്‍ 2 Factor ഉപയോഗിക്കുക). നിങ്ങളുടെ മൊബൈല്‍ ല്‍ പാസ്സ്‌വേര്‍ഡ്‌ വരുന്ന പോലെയുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ ഉണ്ട്. അത് ഉപയോഗിക്കാന്‍ എപ്പഴും ശ്രദ്ധിക്കുക.
 2. അനാവശ്യവും ലഭിക്കാന്‍ സാധ്യതയില്ലാത്തതുമായ ഇമെയില്‍ കളും സോഷ്യല്‍ മീഡിയ മെസ്സേജ് കളും അവഗണിക്കുകയോ നശിപ്പിച്ചു കളയുകയോ ചെയ്യുക.
 3. ഭാഗ്യക്കുറികളും പണമിടപാട്കളും, വലിയ കമ്പനികളുടെ ഓഫര്‍കളും സമ്മാനങ്ങളും സംബന്ധിച്ച അറിയിപ്പുകള്‍ വളരെ ശ്രദ്ധയോട് കൂടി ഒഴിവാക്കുക..കുഴിയില്‍ ചെന്ന് ചാടാതിരിക്കുക.
 4. സ്വീകരിക്കുന്ന പുതിയ ബന്ധങ്ങള്‍ വളരെ അധികം ആലോചിച്ചും വിശകലനം ചെയ്തും, യഥാര്‍ത്ഥ വ്യക്തി തന്നെ എന്ന് ഉറപ്പു വരുത്തിയും മാത്രം. കള്ള നാണയങ്ങളും, ചതിക്കുഴികളും നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന കാര്യം മറക്കാതിരിക്കുക.

 

മൊബൈല്‍

 1. പിന്‍ കോഡ് അല്ലെങ്കില്‍ pattern അല്ലെങ്കില്‍ വിരലടയാളം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
 2. ഇന്‍സ്റ്റാള്‍ ചെയ്യുന്ന പ്രോഗ്രാമുകളുടെ വിവരങ്ങളും പ്രവര്‍ത്തന മോഡും പ്രത്യേകം മനസിലാക്കുക. ടോര്‍ച് അപ്ലിക്കേഷന്‍ ശേഖരിക്കുന്ന വിവരങ്ങള്‍ അതിനു ആവശ്യമുള്ളതാണോ? അത് നമ്മുടെ സ്വകാര്യതയെ എങ്ങനെ ബാധിക്കും എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുക.
 3. മൊബൈല്‍ നഷ്ടപെട്ടാലും അതിലെ വിവരങ്ങളും ചിത്രങ്ങളും മറ്റുള്ളവരുടെ കയ്യില്‍ പെടാതിരിക്കാനുള്ള കരുതലുകള്‍ സ്വീകരിക്കുക. ഉധാഹരണമായി, ദൂരെ നിന്നും നമ്മുക്ക് അതിലെ വിവരങ്ങള്‍ പൂര്‍ണമായും നശിപ്പക്കാന്‍ കഴിയുന്ന ചില നടപടിക്ക്രമങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കും..തകരാറിലായ ഫോണോ, പഴയ ഫോണ്‍ കൈമാറുമ്പോള്‍ അതിലെ വിവരങ്ങള്‍ ബാക്ക് അപ്പ്‌ ചെയ്ത ശേഷം വയ്പ് ചെയ്യാന്‍ ഓര്‍മിക്കുക. സാധരണ ഡിലീറ്റ് ചെയ്യതാല്‍ അത് തിരിച്ചു എടുക്കാനുള്ള പ്രോഗ്രാമുകള്‍ ഉണ്ട്.
 4. പാസ്സ്‌വേര്‍ഡ്‌ ഇടക്കിടക്ക് മാറ്റാന്‍ ശ്രദ്ധിക്കുക.. ഇമെയില്‍ ന്റെയും സാമൂഹ്യ മാധ്യമങ്ങളിലെയും പാസ്സ്‌വേര്‍ഡ്‌ നമ്മളറിയാതെ തകര്‍ക്കാനുള്ള പ്രോഗ്രാമുകള്‍ ഇഷ്ടം പോലെ സൈബര്‍ ലോകത്ത് അരങ്ങു തകര്‍ക്കുന്നുണ്ട്… സ്വയമേവ പ്രവര്തിക്കുന്നവയും ഉണ്ട്.
 5. സ്വകാര്യമായ വിവരങ്ങള്‍ ഏറ്റവും കുറച്ചു ഏറ്റവും അറിയുന്നവരുമായി മാത്രം കൈമാറുക.

 

 

Comments

Please rate this content