ബാങ്കുകളിലുള്ള നിങ്ങളുടെ പണം എങ്ങനെ സംരക്ഷിക്കാം? ഏഴു മാർഗ്ഗങ്ങൾ !

cyber security news headlines 4.8/5 (5)

ബാങ്കിലുള്ള പണത്തിന്റെ സുരക്ഷിതത്വം ഇന്നത്തെ കാലത്തു ഏറ്റവും വെല്ലുവിളികൾ നേരിടുന്ന ഒരു കാര്യമാണല്ലോ? സൈബർ ഭീഷണികളും, ക്രിമിനൽ ഗ്യാങ്ങുകളും, തട്ടിപ്പുകാരായ ചില ബാങ്ക് ജീവനക്കാരും കൂടി നമ്മുടെ പണത്തിന്റെയും മറ്റു വിവരങ്ങളുടെയും സുരക്ഷക്കായി നമ്മൾ തന്നെ രംഗത്തിറങ്ങേണ്ടുന്ന ഒരു സ്ഥിതി വിശേഷത്തിലേക്കാണ് കൊണ്ടെത്തിച്ചിരിക്കുന്നത്.

സുരക്ഷാ ഭീഷണികൾ വരുന്നത് മനഃപൂർവമല്ലാത്ത മാർഗങ്ങളിൽ കൂടിയും ആകാം. സാങ്കേതിക മാറ്റങ്ങൾ നടത്തുമ്പോൾ ആവശ്യം വേണ്ട കരുതലുകൾ ബാങ്കുകൾ എടുക്കാത്തത് കൊണ്ടുള്ള നിരവധി നഷ്ടങ്ങളും കഷ്ടങ്ങളും സഹിച്ച ഒരു പാട് ബാങ്ക് ഇടപാടുകാരുള്ള നാടാണ് നമ്മുടേത്.

സാമ്പത്തിക കുറ്റവാളികൾ പല രീതിയിലും രൂപത്തിലും പ്രത്യക്ഷപ്പെടുന്ന അവസരത്തിൽ നമ്മൾ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം എന്ന് നോക്കാം.

  • നിങ്ങളുടെ ബാങ്ക് അക്കൗണ്ട് എല്ലാ ദിവസവും  പരിശോധിക്കുക. നിങ്ങൾ നിക്ഷേപിച്ച, അല്ലെങ്കിൽ അക്കൗണ്ടിൽ ഉണ്ടാകേണ്ട പണം അവിടെ തന്നെ ഉണ്ടോ എന്ന കാര്യം ഉറപ്പു വരുത്തുക ഏറ്റവും പ്രധാനപ്പെട്ട സംഗതി ആണ്. പ്രത്യേകിച്ചും ബാങ്ക് ഉദ്യോഗസ്ഥരോ അവരുമായി ബന്ധപെട്ടവരോ നടത്തുന്ന തട്ടിപ്പുകൾ മിക്കവാറും നിങ്ങളുടെ മൊബൈൽ വരേണ്ട SMS പോലും വരാത്ത വിധത്തിൽ മാറ്റിയിട്ടാവാം നടത്തുന്നത്.

ഈയടുത്ത കാലത്തെ ഒരു ബാങ്ക് അക്കൗണ്ട്  തട്ടിപ്പു അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥൻ കണ്ടു പിടിച്ച കാര്യങ്ങൾ അതിശയപ്പെടുത്തുന്നതാണ്. ബാങ്കിലെ പഴയ ഉദ്യോഗസ്ഥൻ ഇടപാടുകാരുടെ അക്കൗണ്ട് നംബറും ഫോൺ വിവരങ്ങളും ചോർത്തി മറ്റൊരാളുമായി ചേർന്ന് പുതിയ ഒരു സിം കാർഡ് ഇടപാടുകാരന്റേതായി രേഖകൾ കൃത്രിമമായി കാണിച്ചു സങ്കടിപ്പിച്ചതിനു ശേഷം നടത്തിയ വൻ കുറ്റകൃത്യമായിരുന്നു.

  • നിങ്ങളുടെ അക്കൗണ്ട് എങ്ങനെ ഒക്കെ സുരക്ഷിതമാക്കിയിട്ടുണ്ട് എന്ന കാര്യം കൃത്യമായി അറിഞ്ഞു വെക്കുക. പലപ്പോഴും നമ്മൾ അറിയാതെ പോകുന്ന കാര്യം പല സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടായിട്ടും ഉപയോഗിക്കാതെ പോവുക എന്നതാണ്. പണം നഷ്ടപ്പെടുമ്പോഴായിരിക്കും നമ്മൾ അതിനെ കുറിച്ച് അന്വേഷിക്കുകയും അറിയുകയും ചെയ്യുകഇത് ഒരു മുൻകരുതലായി ചെയ്‌താൽ പലപ്പോഴും നമ്മളെ അത് സഹായിച്ചേക്കാം. ഉദാഹരണമായി നമ്മളുടെ ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് നഷ്ടപ്പെട്ടാൽ ഉടൻ ബാങ്കിനെ അറിയിച്ചാൽ നഷ്ടത്തിൽ നിന്നും മറ്റു പല നൂലാമാലകളിൽ നിന്നും രക്ഷപെട്ടേക്കാം. അത് പോലെ ടോക്കൺ (OTP) വെച്ചുള്ള ലോഗിൻ ചെയുന്നത് ക്രമീകരിച്ചാൽ പാസ്സ്‌വേർഡ് നഷ്ടപെടുന്ന തരത്തിലുള്ള സുരക്ഷാ വീഴ്ചകളിൽ നിന്നും നമ്മെ രക്ഷിച്ചേക്കാം.
  • ചില സമയങ്ങളിൽ പേപ്പർ സ്റ്റേറ്റ്മെന്റ്സ് ആവശ്യം വന്നേക്കാം. പ്രത്യേകിച്ച് സൈബർ സുരക്ഷാ ഭീഷണികൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ എല്ലാ ഇലക്ട്രോണിക് വിവരങ്ങളും നഷ്ടപെടുന്ന അവസരത്തിൽ അവലംബിക്കാൻ ഇത് മാത്രമേ മാർഗം ഉണ്ടാകും.
  • സുരക്ഷയും ഇടപാടുകാരുടെ സുതാര്യവും സമയക്ലിപ്തവുമായി ബന്ധം നിലനിർത്തുന്ന ബാങ്കുകളാണ് പൊതുവെ നിർദ്ദേശിക്കപ്പെടുന്നത്.
  • ബാങ്ക് രേഖകളോ അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളോ ഒരു കാരണവശാലും ആരുമായും പങ്ക് വെക്കരുത്. അത് ബാങ്കിലെ ഉദ്യോഗസ്ഥനായാലും (കാൾ സെന്റര്) അല്ലെങ്കിലും. പലവിധത്തിലുള്ള തട്ടിപ്പുകൾ നിങ്ങളുടെ സ്വകാര്യ വിവരങ്ങളും ബാങ്ക് വിവരങ്ങളും ശേഖരിച്ചു കഴിഞ്ഞാൽ അരങ്ങേറാം. നിങ്ങൾ വളരെ നിരുപദ്രവകാരിയെന്നു വിചാരിക്കുന്ന ചില വിവരങ്ങൾ വെച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ മിടുക്കരാണ് വൻകിട തട്ടിപ്പുകാർ.
  • എപ്പോഴും ശക്തമായ പാസ്സ്‌വേർഡ് ഉപയോഗിക്കാൻ ശ്രമിക്കുക. ടോക്കണോ അത് പോലെയുള്ള സാങ്കേതിക വിദ്യയോ ഉള്ള ബാങ്കാണെങ്കിൽ അത് ക്രമീകരിക്കാൻ മറക്കാതിരിക്കുക.
  • ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുമ്പോഴും മാറ്റ് കാർഡുകൾ ആവശ്യം വരുമ്പോഴും ഉപയോഗിക്കുന്ന കമ്പ്യൂട്ടർ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുക. പലരും ഉപയോഗിക്കുന്ന പൊതു സ്ഥലങ്ങളിലുള്ള കമ്പ്യൂട്ടറുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കില്ല ഉണ്ടാവുക. അങ്ങനെ ഉള്ള ഇടത്തു നിന്ന് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാതിരിക്കാൻ കഴിവതും ശ്രദ്ധിക്കുക. ഉപയോഗിക്കേണ്ടി വന്നാൽ സുരക്ഷിതം ആണെന്ന് ഉറപ്പുവരുത്താൻ ശ്രദ്ധിക്കുക.

നിങ്ങളുടെ ഓൺലൈൻ ട്രാൻസാക്ഷൻ സ്റ്റേറ്റ്മെന്റ്കളിലോ, മൊബൈൽ മെസ്സേജുകളിലോ എന്തെങ്കിലും സംശയകരമായി കണ്ടാൽ ഉടൻ ബാങ്കിലെ ഉദ്യോഗസ്ഥരുമായി ബന്ധപെട്ടു ആവശ്യമായ നടപടികൾ എടുക്കണം. രേഖാമൂലമുള്ള പരാതികൾ നൽകുന്നത് വളരെ പ്രാധാന്യം ഉള്ള സംഗതി ആണ്.

Comments

Please rate this content