വാട്സ്ആപ്പ് അഡ്മിൻമാരേ; നിങ്ങൾ സുരക്ഷിതരാണോ?

critical flaw in WhatsApp 4.67/5 (6)

By C.B. Ahmed

പാവം, എത്ര നല്ല ഉദ്ദേശ്യത്തോടെ ആയിരുന്നു അയാൾ ആ WhatsApp group ഉണ്ടാക്കിയത്! പ്രിയപ്പെട്ട സ്കൂളിലെ പഴയ സഹപാഠികളുടെ ഗ്രൂപ്പ്. എളുപ്പത്തിന് വേണ്ടി ഗ്രൂപ്പിൽ സ്വയം ചേരാനുള്ള ലിങ്കും (invite link) നൽകി.

പിന്നീട് പുലിവാല് പിടിച്ചത് പോലെയായി. സ്കൂളിന്റെ പടിവാതിൽ കാണാത്തവർ വരെ ഗ്രൂപ്പിൽ കയറിക്കൂടി. ചർച്ചകളുടെ നിലവാരം മോശമായെന്നു മാത്രമല്ല നിയമനടപടിക്ക് സാധ്യതയുള്ളതും മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതും അസഭ്യഭാഷാ പ്രയോഗങ്ങളുള്ളതുമായ പോസ്റ്റുകൾ ഇടാൻ തുടങ്ങി.

അഡ്മിൻ എന്ന നിലയിൽ താകീത് നൽകിയപ്പോൾ “ഗ്രൂപ്പായാൽ ഇങ്ങനെയൊക്കെ വേണം. നിങ്ങള്ക്ക് താൽപര്യമില്ലെങ്കിൽ ഗ്രൂപ്പിൽ നിന്ന് exit ആവാമല്ലോ”എന്ന ഉപദേശമാണ് അവർ അഡ്മിന് നൽകിയത്! വീട്ടിൽ കയറിയ കള്ളൻ കുടുംബനാഥനോട്  “ഞാൻ മോഷ്ടിക്കുന്നത് നിങ്ങള്ക്ക് ഇഷ്ടമില്ലെങ്കിൽ നിങ്ങള്ക്ക് പുറത്തു പോകാം” എന്ന് പറയുന്നത് പോലെ.

വേറെ നിവൃർത്തിയില്ലെന്നു കണ്ടപ്പോൾ അയാൾ ഗ്രൂപ്പ് പിരിച്ചു വിടാൻ തീരുമാനിച്ചു.  ആദ്യം സ്വയം എക്സിറ്റ് ചെയ്തു; പിന്നീട് delete group ബട്ടൺ പ്രസ് ചെയ്തു.

ഞാൻ പറഞ്ഞു “അയ്യോ അങ്ങനെ ഗ്രൂപ്പ് ഡിലീറ്റ് ആവില്ല; ആ ഗ്രൂപ്പ് ഇപ്പോഴും നിലവിലുണ്ടാവും .”

“ഇല്ലില്ല, ഞാൻ എക്സിറ് ആവുന്നതിനു മുൻപ് അതിലുണ്ടായിരുന്ന സഹ അഡ്മിന്മാരെ ആദ്യം remove ചെയ്തിരുന്നു.” അയാൾ തറപ്പിച്ചു പറഞ്ഞു.
“ഇല്ല സുഹൃത്തേ അഡ്മിന്മാർ പുറത്തു പോയി group ഡിലീറ്റ് ചെയ്താൽ WhatsApp ഏതെങ്കിലും അംഗത്തെ അഡ്മിൻ ആക്കി ഗ്രൂപ്പ് നില നിർത്തും. ഗ്രൂപ്പ് ഉണ്ടാക്കിയത് നിങ്ങളാണെന്നു (“Created by………………….. “) അവിടെ സ്ഥിരമായി ഉണ്ടാകും. വാഹനം വിറ്റിട്ടും രജിസ്ട്രേഷൻ മാറ്റാത്തവർക്കു ചിലപ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാറില്ലേ അത് പോലെ സംഭവിച്ചു കൂടെന്നില്ല. നിയമവിരുദ്ധമായ പോസ്റ്റുകൾ ഇട്ടവർ മാത്രമല്ല admins ഉം ഗ്രൂപ് create ചെയ്ത ആളും ചോദ്യം ചെയ്യപ്പെട്ടേക്കാം.

“അയ്യോ ഇനി എന്താ ചെയ്ക ?”

“അങ്ങനെ വഴിക്കുവാ”, ഞാൻ പറഞ്ഞു.

1. ഗ്രൂപ്പിൽ ഉണ്ടായിരുന്ന ആരെയെങ്കിലും contact ചെയ്ത പുതിയ അഡ്മിൻ ആരാണെന്നു നോക്കാൻ പറയുക.

2. ആ അഡ്മിനോട് നിങ്ങളെ add ചെയ്തു അഡ്മിൻ ആക്കാൻ പറയുക.

3. ഓരോ അംഗത്തെയും വെവ്വേറെയായി remove ചെയ്യുക. ( ഒന്നിച്ചു remove ചെയ്യാൻ പറ്റില്ല.)

4. ഗ്രൂപ്പിൽ നിങ്ങൾ മാത്രം ബാക്കിയാവുമ്പോൾ എക്സിറ് ചെയ്ത “Delete group” എന്ന ബട്ടൺ പ്രസ് ചെയ്യുക.

മുൻകരുതൽ എന്ന നിലയിൽ ഇത്രയും കാര്യങ്ങൾ കൂടി മനസ്സിലാക്കുക :

1.Group create ചെയ്യുമ്പോൾ group ന്റെ subject എന്താണെന്ന് ചോദിക്കും. അവിടെ ഗ്രൂപ്പിന്റെ ആവശ്യം വ്യക്തമായി ചുരുക്കി ( 25 characters ൽ കൂടാതെ ) എഴുത്തുക. അത് കാണുമ്പോൾ തന്നെ അംഗങ്ങൾക്ക് വ്യക്തമാകണം ഗ്രൂപ്പ് എന്തിനുള്ളതാണെന്ന്. പോസ്റ്റുകളെല്ലാം വിഷയത്തിൽ ഒതുങ്ങണമെന്നു കർശനമായ നിർദേശങ്ങൾ കൊടുക്കണം. എല്ലാ ഗ്രൂപ്പിലും ഒരുപോലെ പോസ്റ്റുകൾ വേണം എന്ന ശാഠ്യം പാടില്ല എന്ന് പറയണം.

2.കൂടുതൽ പേരെ ചേർക്കാനുണ്ടെങ്കിൽ, വിശ്വസ്തരായ കുറച്ചു അംഗങ്ങളെ           താൽക്കാലിക അഡ്മിൻസ് ആക്കി എല്ലാ അഡ്‌മിൻസും സഹകരിച്ച് അംഗങ്ങളെ add ചെയ്യുക. അവരെ പിന്നീട് അഡ്മിൻ ഉത്തരവാദിത്തത്തിൽ നിന്ന് മാറ്റാം

3.Invite link പുറത്തു നൽകുന്നുവെങ്കിൽ അത് ഉപയോഗിച്ച് കയറുവാൻ ചെറിയ അവധി വയ്ക്കണം. അവധി കഴിയുമ്പോൾ ലിങ്ക് revoke ചെയ്യണം. പിന്നീട് വേണമെങ്കിൽ വീണ്ടും അവധിവച്ച് പുതിയ ലിങ്ക് കൊടുക്കാവുന്നതാണ്. അങ്ങനെ എത്ര തവണ വേണമെങ്കിലും ചെയ്യാം.

ഗ്രൂപ്പ് നിബന്ധനകൾ പാലിക്കാത്തവരെ മുന്നറിയിപ്പ് ഇല്ലാതെ remove ചെയ്യുമെന്ന് അറിയിക്കണം.  മുന്നറിയിപ്പ് കിട്ടുമെന്ന് പ്രതീക്ഷ നൽകിയാൽ അവർ ശ്രദ്ധിക്കില്ല. എങ്കിലും ലഘുവായ ലംഘനം ആണെങ്കിൽ പോസ്റ്റ് ഇട്ട ആൾക്ക് പേർസണൽ മെസ്സേജ് അയച്ചു ഖേദപ്രകടനം നടത്താൻ പറയലാണ് മാന്യത. കാരണം ചിലപ്പോൾ അത് അബദ്ധത്തിൽ വന്നു പോയതായിരിക്കും. ആവർത്തിക്കുകയോ അല്ലെങ്കിൽ ഗുരുതരമായ ലംഘനം നടത്തുകയോ ചെയ്താൽ ഉടനെ remove ചെയ്യുക. പക്ഷെ റിമൂവ് ചെയ്യുന്നതിന് തൊട്ടു മുന്നേ “ഇന്ന കാരണത്താൽ റിമൂവ് ചെയ്യുകയാണ് ” എന്ന മെസ്സേജ് ഗ്രൂപ്പിൽ ഇടണം.

ഗ്രൂപ്പിൽ പറ്റാത്ത ആരെങ്കിലും കയറിയിട്ടുണ്ടെന്നു സംശയമുണ്ടെങ്കിൽ ഇങ്ങനെ ചെയ്യുക :

1.ഗ്രൂപ്പിലെ എല്ലാവരും സ്വയം പരിചയപ്പെടുത്തണമെന്നും അങ്ങനെ ചെയ്യാത്തവരെ remove ചെയ്യുമെന്നും അറിയിക്കുക.

2.Self introduction നടത്താത്തവർക്ക് Personal message അയച്ച് വിവരങ്ങൾ അന്വേഷിച്ച് ഗ്രൂപ്പിന് പറ്റാത്ത ആളാണെങ്കിൽ remove ചെയ്ത് ഗ്രൂപ്പ് ശുദ്ധീകരിക്കുക.

വളരെ പ്രയോജനകരമായ ഈ ആധുനിക സംവിധാനം ഉപയോഗിക്കുമ്പോൾ കുറച്ചു ശ്രദ്ധയും അച്ചടക്കവും പാലിച്ചാൽ എത്ര നന്നായിരുന്നു!

 

Comments

Please rate this content